ഇതിനെ ഉണ്ണിക്കായ എന്നും പറയാറുണ്ട്.
ഇനി ഉണ്ണിക്കായ ഉണ്ടാക്കാം.
ആദ്യമായി വേണ്ടുന്ന സാധനങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം
ഒത്തിരി സാധനങ്ങളൊന്നും ഇതിന് ആവശ്യമില്ല.

- നന്നായി പഴുത്ത നേന്ത്രപ്പഴം = 4 എണ്ണം
- തേങ്ങ = ഒരു മുറി
- പഞ്ചസാര = വേണമെങ്കില്‍ മാത്രം ഒന്നോ രണ്ടോ സ്പൂണ്‍
- ഏലക്ക പൊടിച്ചത് = ഒരു റ്റീ സ്പൂണ്‍
- അണ്ടിപ്പരിപ്പ്, കിസ്മിസ് = ഇഷ്ടാനുസരണം
- എണ്ണ = വറുക്കാന്‍ ആവശ്യത്തിന്
ഇനി നമുക്ക് ഉന്നക്കായ തയ്യാറാക്കാം.
നേന്ത്രപ്പഴം നന്നായി പഴുത്തതു കഷ്ണങ്ങളില്ലാതെ നന്നായി ഉടച്ചെടുക്കുക.
തേങ്ങ പൊടിപൊടിയായി തിരുമ്മിയെടുക്കുക.
ഇതിലേയ്ക്ക് പഞ്ചസാര, അണ്ടിപ്പരിപ്പ് നുറുക്കിയത്, കിസ്മിസ്, ഏലയ്ക്ക പൊടിച്ചത് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

തേണ്ടാക്കൂട്ട് തയ്യാര്‍.
കൈവെള്ളയില്‍ എണ്ണമയം തടവി ഏത്തപ്പഴം ഉടച്ചത് അല്പം ഏടുത്ത് ആദ്യം ചെറിയ
ഉരുളകളാക്കുക.മെല്ലേ ചെറിയ പൂരി പോലെ പരത്തുക.
ഇതാ ഇതുപോലെ.


ഇനി ഇതിന്റെ നടുക്ക് തേങ്ങാമിശ്രിതം വയ്ക്കുക.

ഇത് കണ്ടോ. ഇങ്ങനെ.
സാവധാനം ഇത് ഓവല്‍ ഷേയ്പ്പിന് മടക്കിയെടുക്കുക.

ഇനി തയാറാക്കി വച്ച ഉന്നക്കായകള്‍ എണ്ണയില്‍ വറുത്തൂകോരുക. സ്വര്‍ണ്ണ നിറത്തിലോ നല്ല ബ്രൗണ്‍ നിറത്തിലോ വറുത്തെടുക്കാം.

ഇതാ നല്ല ചൂടുള്ള ഉന്നക്കായ റെഡി.
ഇന്ന് ഉന്നക്കായ പരീക്ഷിക്കാം.
ReplyDeleteഈ ഐറ്റം കഴിച്ചിട്ടില്ല...
ReplyDeleteaashamsakal......
ReplyDeleteഇന്ന് ഉന്നക്കായ വാങ്ങി കഴിച്ചു ആദ്യമായി
ReplyDeleteഇഷ്ട്ടപെട്ടു
പോസ്റ്റിനു നന്ദി!
ഈ ‘ഉന്നക്കായ’കേൾക്കുന്നതു തന്നെ ആദ്യമാ...
ReplyDeleteഏത്തപ്പഴം കൊണ്ട് ‘പഴംപൊരി’ഉണ്ടാക്കിക്കഴിച്ചിട്ടുണ്ട്.
ആശംസകൾ...
ഞാനൊരു കമന്റിട്ടിരുന്നല്ലോ.. എവിടെ പോയി?
ReplyDeleteനാട്ടിൽ ചെല്ലുമ്പോൾ ട്രെയിനിൽ യാത്ര പോകും. ഇറങ്ങുന്നതുവരെ അതിലെ ആൾക്കാർ താങ്ങിപ്പിടിച്ചു ക്കൊണ്ടു വരുന്ന പഴമ്പൊരി മുഴുവൻ വാങ്ങിത്തിന്നും.. എന്നിട്ടു റ്റെൻഷനാണ്. കൊളസ്റ്റ്രോളാണൊ എന്താണോ വരിക എന്ന്. എന്നാലും കണ്ട്രോൾ കിട്ടില്ല. ഇനി ഈ ഉണ്ണിക്കായ എന്തൊക്കെയാക്കുമോ ആവോ. ദൈവമേ കണ്ട്രോൾ തരണേ.. കണ്ടിട്ടു കണ്ട്രോൾ കിട്ടുന്ന ലക്ഷണമില്ല...
ippol manassilaayi.. word verification eduththu kalayoo. post a comment clickiyittu njaan page close cheitu. athaanu comment varanjathu.
ReplyDeletenendracai mathram uruttiyal karrynju pogille kude arippodyo matto cherthal nallathalle
ReplyDeleteഒരുപാടു കേട്ടിട്ടുണ്ടെങ്കിലും ഇതു വരെ ഇത് കഴിയ്ക്കാന്‍ പറ്റിയിട്ടില്ല
ReplyDeleteSuper...................................................................................................
ReplyDelete