ആദ്യമായി വിളമ്പുന്നതല്ലേ അല്പം മധുരം തന്നെ ഇരിക്കട്ടെ.
ആവശ്യമുള്ള സാധനങ്ങള്‍: -
തേങ്ങ ചിരകിയത് : 3 കപ്പ്
ഖോയ :1 കപ്പ്
(ഡ്രൈ ചെയ്ത പാല്‍ക്കട്ടിയാണ്. കടകളില്‍ വാങ്ങാന്‍ കിട്ടും.)
പാല് : 3 കപ്പ്
പഞ്ചസാര : 1 1/2 കപ്പ്
നെയ്യ് : 2 വലിയ സ്പൂണ്‍
ഏലയ്ക്ക : 4 / 5 എണ്ണം
അണ്ടിപ്പരിപ്പ് പൊടിച്ചത് : 1/2 കപ്പ്
കളര്‍ : ആവശ്യമുണ്ടെങ്കില്‍ ചേര്‍ക്കാം.
(പാല്, പഞ്ചസാര, ഖോയ എന്നിവയ്ക്കു പകരം മില്‍ക് മെയ്ഡ് ഉപയോഗിച്ചാലും മതിയാകും.)


തയ്യാറാക്കുന്ന വിധം :-
ചിരകിയ തേങ്ങ, പാല്, പഞ്ചസാര, ഏലയ്യ്ക്ക പൊടിച്ചത് എന്നിവ നന്നായി ഇളക്കി യോജിപ്പിക്കുക. ഈ കൂട്ട് അടി കട്ടിയുള്ള ഒരു പാത്രത്തില്‍ നന്നായി കുറുകുന്നതു വരെ വേവിക്കുക. തുടരെ ഇളക്കികൊണ്ടിരിക്കണം.

നന്നായി കുറുകി കഴിഞ്ഞാല്‍ ഇതിലേക്ക് ഖോയ ചേര്‍ത്ത് വീണ്ടും ഇളക്കുക. തീ കുറച്ചു വേണം പാചകം ചെയ്യാന്‍. ആവശ്യത്തിനുള്ള കട്ടി ആയി കഴിഞ്ഞാല്‍ ഇതിലേക്ക് നെയ്യ് ചേര്‍ക്കാം. ഇതോടൊപ്പം ആവശ്യമുണ്ടെങ്കില്‍ എതെങ്കിലും ഫുഡ് കളര്‍ ചേര്‍ക്കാവുന്നതാണ്. നെയ്യ് നന്നായി ഇളകി ചേര്‍ന്നാല്‍ അടുപ്പില്‍ നിന്ന് വാങ്ങാം. നെയ്യ് തടവിയ ഒരു പരന്ന പാത്രത്തിലേക്ക് ഈ മിശ്രിതം മാറ്റി സ്പൂണ്‍ കൊണ്ട് ഒന്ന് അമര്‍ത്തി ആകൃതി വരുത്തുക. ഇതിനു മീതെ പൊടിച്ചു വച്ചിരിക്കുന്ന അണ്ടിപ്പരിപ്പ് ചേര്‍ക്കാം. അണ്ടിപ്പരിപ്പിനു പകരം പിസ്തയും ഉപയോഗിക്കാം. തണുത്തതിനു ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാം.
വന്നാട്ടെ! അല്പം മധുരം കഴിച്ചിട്ട് പോകാം.
ReplyDeletethankoo .. madhuram kittiye.. !!
ReplyDelete:D
ശ്ശെടാ ഈ പാചകക്കാരെല്ലാം കൂടി ഇങ്ങനെ എഴുതിയും പടം കാണിച്ചും കൊതിപ്പിച്ച് മനുഷ്യന്റെ വായില്‍ കപ്പലോടന് വെള്ളം വരുന്നു.... കംപ്യുട്ടറില്‍ നോക്കി വെള്ളമിറക്കുന്നതെന്തിനന്നു കൂടെയുള്ളവര്‍ ചോദിച്ചു തുടങ്ങി.... :)
ReplyDeleteപാറുക്കുട്ടി,
ReplyDeleteഅടുക്കളയിലെ ആദ്യ അതിഥി ഞാനാ അല്ലെ.. !!
ചെലവുണ്ട്...
:)
എനിക്കും വേണം ബര്‍ഫി :)
ReplyDeleteഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. ഒന്നു രണ്ടു പ്രാവശ്യം ഉണ്ടാക്കിയിട്ടുമുണ്ട്. എന്നാലും ഇതു കണ്ടിട്ടു കൊതിയാവുന്നു.
ReplyDeleteകൊള്ളാട്ടോ
ReplyDeleteപകൽ കിനാവൻ : ആദ്യം അടുക്കളയിൽ കയറിയതിന് പ്രത്യേക നന്ദി. അതുകൊണ്ട് പകുതി താനെടുത്തോ.
ReplyDeleteകാപ്പിലാൻ : തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ വന്നതിൽ സന്തോഷം.
എഴുത്തുകാരി : അതേ, ഉണ്ടാക്കാൻ വളരെ എളുപ്പമാണ്.
അനൂപ് കോതനല്ലൂർ : നന്ദി.
തേങ്ങ ചേര്‍ത്തതു കൊണ്ടു നെച്ഞെരിയും എനിക്ക് വേണ്ടാ
ReplyDeleteനന്ദി പാറുക്കുട്ടി..കഴിക്കാന്‍ ഇഷ്ടം ആണെന്ഗിലും ഇത് വരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു വിഭവം തന്നെ ഇത്. ഇനി ധൈര്യമായിട്ട് ഉണ്ടാക്കാലോ.
ReplyDeleteഏതൊക്കെ സമയത്ത് കഴിക്കാൻ പറ്റിയതാണെന്നു കൂടി പറഞ്ഞിരുന്നെങ്കിൽ..
ReplyDeleteവായിച്ചപ്പോള്‍ കഴിക്കണമെന്ന് തോന്നി. ഇവിടെ ആരും ഉണ്ടാക്കിത്തരാനില്ല. പുതിയ മരുമകള്‍ വരുന്നുണ്ട് ആഗസ്റ്റ് മാസത്തില്‍
ReplyDeletekollaatto mole nalla ruchi
ReplyDeleteBharyayekkondu undakkichittu abhiprayam parayam ketto.. Enkilum Nandi.. Ashamsakal...!!!
ReplyDelete...ഭയങ്കര മധുരം.. :)
ReplyDeleteഞ്ഞ് തിന്നാംലേ..
ReplyDeleteവെളംബിക്കോ....