ആദ്യമായി വിളമ്പുന്നതല്ലേ അല്പം മധുരം തന്നെ ഇരിക്കട്ടെ.
ആവശ്യമുള്ള സാധനങ്ങള്‍: -
തേങ്ങ ചിരകിയത് : 3 കപ്പ്
ഖോയ :1 കപ്പ്
(ഡ്രൈ ചെയ്ത പാല്‍ക്കട്ടിയാണ്. കടകളില്‍ വാങ്ങാന്‍ കിട്ടും.)
പാല് : 3 കപ്പ്
പഞ്ചസാര : 1 1/2 കപ്പ്
നെയ്യ് : 2 വലിയ സ്പൂണ്‍
ഏലയ്ക്ക : 4 / 5 എണ്ണം
അണ്ടിപ്പരിപ്പ് പൊടിച്ചത് : 1/2 കപ്പ്
കളര്‍ : ആവശ്യമുണ്ടെങ്കില്‍ ചേര്‍ക്കാം.
(പാല്, പഞ്ചസാര, ഖോയ എന്നിവയ്ക്കു പകരം മില്‍ക് മെയ്ഡ് ഉപയോഗിച്ചാലും മതിയാകും.)


തയ്യാറാക്കുന്ന വിധം :-
ചിരകിയ തേങ്ങ, പാല്, പഞ്ചസാര, ഏലയ്യ്ക്ക പൊടിച്ചത് എന്നിവ നന്നായി ഇളക്കി യോജിപ്പിക്കുക. ഈ കൂട്ട് അടി കട്ടിയുള്ള ഒരു പാത്രത്തില്‍ നന്നായി കുറുകുന്നതു വരെ വേവിക്കുക. തുടരെ ഇളക്കികൊണ്ടിരിക്കണം.

നന്നായി കുറുകി കഴിഞ്ഞാല്‍ ഇതിലേക്ക് ഖോയ ചേര്‍ത്ത് വീണ്ടും ഇളക്കുക. തീ കുറച്ചു വേണം പാചകം ചെയ്യാന്‍. ആവശ്യത്തിനുള്ള കട്ടി ആയി കഴിഞ്ഞാല്‍ ഇതിലേക്ക് നെയ്യ് ചേര്‍ക്കാം. ഇതോടൊപ്പം ആവശ്യമുണ്ടെങ്കില്‍ എതെങ്കിലും ഫുഡ് കളര്‍ ചേര്‍ക്കാവുന്നതാണ്. നെയ്യ് നന്നായി ഇളകി ചേര്‍ന്നാല്‍ അടുപ്പില്‍ നിന്ന് വാങ്ങാം. നെയ്യ് തടവിയ ഒരു പരന്ന പാത്രത്തിലേക്ക് ഈ മിശ്രിതം മാറ്റി സ്പൂണ്‍ കൊണ്ട് ഒന്ന് അമര്‍ത്തി ആകൃതി വരുത്തുക. ഇതിനു മീതെ പൊടിച്ചു വച്ചിരിക്കുന്ന അണ്ടിപ്പരിപ്പ് ചേര്‍ക്കാം. അണ്ടിപ്പരിപ്പിനു പകരം പിസ്തയും ഉപയോഗിക്കാം. തണുത്തതിനു ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാം.