വട
ആവശ്യമുള്ള സാധനങ്ങള്‍
വടപ്പരിപ്പ് = 1/4 കി.
ചെറിയ ഉള്ളി = 100 ഗ്രാം
വടപ്പരിപ്പ് = 1/4 കി.
ചെറിയ ഉള്ളി = 100 ഗ്രാം
ഇഞ്ചി = ഒരു ചെറിയ കക്ഷണം
കായപ്പൊടി = 1/4 റ്റീ സ്പൂണ്‍
പെരും ജീരകം = 1/4 റ്റീ സ്പൂണ്‍
പച്ച മുളക് = 5 എണ്ണം
കറിവേപ്പില, ഉപ്പ്, എണ്ണ = ആവശ്യത്തിന്
പാചകം ചെയ്യുന്ന രീതി
പരിപ്പ് 20 മുതല്‍ 25 മിനുട്ട് വരെ കുതിര്‍ത്ത് വെള്ളം വാലാന്‍ വയ്ക്കുക.
ഉള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി അരിയുക.
പരിപ്പ് മിക്സിയില്‍ വെള്ളം ചേര്‍ക്കാതെ ചതച്ച് എടുക്കുക. അരഞ്ഞു പോകരുത്.
അരിഞ്ഞു വച്ചിരിക്കുന്ന ചേരുവകളെല്ലം ഇതില്‍ നന്നായി മിക്സ് ചെയ്യുക. ആവശ്യത്തിന് ഉപ്പും കായപ്പൊടിയും, പെരും ജീരകവും കൂടി ഇതിലേയ്ക്ക് നന്നായി ഇളക്കി ചേര്‍ക്കുക.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. കുഴച്ച് വച്ചിരിക്കുന്ന കൂട്ട് കൈ വെള്ളയില്‍ എടുത്ത് ആകൃതി വരുത്തി ഒന്നമര്‍ത്തി തിളച്ച എണ്ണയില്‍ വറുത്ത് കോരുക.
വട റെഡി.
രസം
ആവശ്യമുള്ള സാധനങ്ങള്‍
പുളി = ഒരു നെല്ലിക്ക വലിപ്പത്തിന്
വെളുത്തുള്ളി = 4 അല്ലി
മുളക് പൊടി = 1/2 റ്റീ സ്പൂണ്‍
പച്ചമല്ലി ചതച്ചത് = 1/4 റ്റീ സ്പൂണ്‍
കുരുമുളക് പൊടി = 1/4 റ്റീ സ്പൂണ്‍
കായപ്പൊടി = ഒരു നുള്ള്
ഉലുവപ്പൊടി = ഒരു നുള്ള്
മഞ്ഞപ്പൊടി = ഒരു നുള്ള്
മല്ലിയില, ഉപ്പ് = ആവശ്യത്തീന്
താളിക്കാന്‍
വറ്റല്‍ മുളക് = 2 എണ്ണം
വറ്റല്‍ മുളക് = 2 എണ്ണം
ചെറിയ ഉള്ളി = 1 എണ്ണം
കടുക് = 1 റ്റീ സ്പൂണ്‍
കറിവേപ്പില = 2 തണ്ട്
എണ്ണ = ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
3 ഗ്ലാസ്സ് വെള്ളത്തില്‍ പുളി നന്നായി കലക്കി അരിച്ചെടുക്കുക.
വെളുത്തൂള്ളി ചതച്ചതും പച്ച മല്ലി ചതച്ചതും ചേര്‍ത്ത് മറ്റുള്ള മസാലകളും എല്ലാം കൂടി ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. 2 മിനുട്ട് നന്നായി തിളയ്ക്കട്ടെ.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി, കടുക്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ താളിച്ച് ചേര്‍ക്കുക.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി, കടുക്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ താളിച്ച് ചേര്‍ക്കുക.
ഇതിലേക്ക് മല്ലിയില അരിഞ്ഞത് ചേര്‍ക്കുക. രസം തയ്യാര്‍.
രസവട
രസവും വടകളും തയ്യാറാക്കിയല്ലോ. ഇനി രസവട തയ്യാറാക്കാന്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. രസം തണുത്തതിന് ശേഷം വടകള്‍ ഇതിലിട്ട് വയ്ക്കുക. വടകള്‍ രസത്തില്‍ നന്നായി കുതിര്‍ന്നതിനു ശേഷം ഉപയോഗിക്കാം.
ഒരു നാടന്‍ വിഭവം.
ReplyDeleteവടയും രസവടയുമൊക്കെ കണ്ടിട്ട് കൊതിയാവുന്നുണ്ട്. പക്ഷേ ഒരു മടി ഉണ്ടാക്കാൻ.
ReplyDeleteഇങ്ങനെ ഒരു വിഭവം കഴിച്ചിട്ടില്ല. നോക്കട്ടെ
ReplyDeletevada ruchikaramayittundu,......... aashamsakal.........
ReplyDeleteവടയും രസവും രസവടയും നല്ല രസം !!!!
ReplyDeleteഎനിക്ക് ഏറ്റവും ഇഷ്ടമുള്ള വിഭവം.
ReplyDeleteഎഴുത്തുകാരി ചേച്ചീ : മടി പിടിച്ചിരിക്കാതെ ഒന്ന് ഉഷാറായിക്കേ
ReplyDeleteശ്രീ : ഇനി ഇതൊന്ന് പരീക്ഷിക്ക് കേട്ടോ
ജയരാജ്, രമണിക, ജ്യോ : വട ഇഷ്ടമായെന്നറിയിച്ചതില്‍ സന്തോഷം