കരിക്ക് പുഡിംഗിന് ആവശ്യമായ സാധനങ്ങള്‍ ഏതൊക്കെ എന്നു നോക്കാം.
1 കരിക്ക് = 2 കപ്പ്
കരിക്കിന്‍ വെള്ളം = 1 1/2 കപ്പ്
2 മുട്ട = 2 എണ്ണം
പാല്‍ = 2 കപ്പ്
പഞ്ചസാര = 2 ടേബിള്‍ സ്പൂണ്‍
3 ജലാറ്റിന്‍ = 2 ടേ. സ്പൂണ്‍
വെള്ളം = 1/4 കപ്പ്
4 വനില എസന്‍സ് = 1 റ്റീ സ്പൂണ്‍
5 കിസ്മിസ്, ബദാം, അണ്ടിപ്പരിപ്പ് = അലങ്കരിക്കാന്‍
ഇനി നമുക്ക് കരിക്ക് പുഡിംഗ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
കരിക്ക് ചെറിയ കഷണങ്ങളായി ചുരണ്ടിയെടുക്കുക.
മുട്ട ഉണ്ണിയും വെള്ളയും വേര്‍തിരിച്ചെടുക്കണം. ഒരു പാത്രത്തില്‍ മുട്ടയുടെ ഉണ്ണിയെടുത്ത് നന്നായി അടിച്ചു പതപ്പിക്കുക. ഇതിലേയ്ക്ക് രണ്ടാമത്തെ ചേരുവകളിലെ ബാക്കിയുള്ളചേരുവകളും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
ഈ കൂട്ട് ഒരു പാത്രത്തിലാക്കി ഡബിള്‍ ബോയിലിംഗ് രീതിയില്‍ കുറുക്കുക. (ഒരു പാത്രത്തിലെ തിളയ്ക്കുന്ന വെള്ളത്തിലേയ്ക്ക് വച്ച് നേരിട്ടല്ലാതെ ചൂടാക്കുന്ന രീതി). ഇത് നല്ലതു പോലെ കുറുക്കി എടുക്കുക. ഇനി ഇത് അടുപ്പില്‍ നിന്ന് മാറ്റി തണുക്കാന്‍ വയ്ക്കണം.
ജലാറ്റിന്‍ വെള്ളത്തില്‍ കലക്കി അതും മേല്‍പ്പറഞ്ഞ രീതിയില്‍ ഉരുക്കുക.
ഇനി മുട്ടയുടെ വെള്ള അടിച്ച് പതപ്പിക്കാം. ഇതിലേയ്ക്ക് എസന്‍സ് ചേര്‍ത്ത് ഇളക്കുക.
ആദ്യം തയ്യാറാക്കിയ കൂട്ട് തണുത്ത് കഴിഞ്ഞാല്‍ ഇതിലേയ്ക്ക് ഒന്നാമത്തെ ചേരുവകള്‍ ചേര്‍ത്ത് ഇളക്കുക. മുട്ടയുടെ വെള്ള പതപ്പിച്ചതും ജലാറ്റിന്‍ ഉരുക്കിയതും ചേര്‍ത്ത് യോജിപ്പിക്കുക.
ഇത് ഒരു പാത്രത്തിലാക്കി. സെറ്റ് ചെയ്യാന്‍ ഫ്രീസറില്‍ വയ്ക്കാം. നല്ലതുപോലെ സെറ്റായി കഴിഞ്ഞാല്‍ ഫ്രീസറില്‍ നിന്ന് മാറ്റി ഫ്രിഡ്ജിലെ മറ്റേതെങ്കിലും തട്ടില്‍ വയ്ക്കുക. അണ്ടിപ്പരിപ്പ്, കിസ്മിസ്, ബദാം എന്നിവ ഉപയോഗിച്ച് അലങ്കരിക്കാം.
കരിക്ക് പുഡിംഗ് തയ്യാര്‍.
ഇനി കുട്ടികള്‍ക്ക് വിളമ്പിക്കോളൂ. മുതിര്‍ന്നവര്‍ക്കും എടുക്കാം കേട്ടോ.